sivadasanpilla-p-adv-8

കൊല്ലം: കൊറ്റങ്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചന്ദനത്തോപ്പ് കൊറ്റങ്കര ഹരിനിവാസിൽ അഡ്വ. പി. ശിവദാസൻപിള്ള (88) നിര്യാതനായി. കിളികൊല്ലൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,​ കൊറ്റങ്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രാധാമണി (വൈസ് പ്രിൻസിപ്പൽ,​ ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ്,​ കരിക്കോട്). മക്കൾ: ഡോ. എസ്. ഹരികൃഷ്ണൻ (അസി. പ്രൊഫസർ,​ തിരുവനന്തപുരം ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്), ജയചന്ദ്രൻ (ടാക്സ് പ്രാക്ടീഷണർ,​ കൊല്ലം), വിജയകൃഷ്ണൻ (അദ്ധ്യാപകൻ,​ പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ്). മരുമക്കൾ: രശ്മി, സീമ, പ്രവീണ (അദ്ധ്യാപിക,​ പാരിപ്പള്ളി സ്കൂൾ).