viswakarma
കേരള വിശ്വകർമ്മ സഭ ഉളിയക്കോവിൽ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. രഘുനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള വിശ്വകർമ്മ സഭ ഉളിയക്കോവിൽ 284​-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സമുദായാംഗങ്ങൾക്ക് പച്ചക്കറിയും ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഉളിയക്കോവിൽ കെ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തുളസീധരൻ, താലൂക്ക് യൂണിയൻ സെക്രട്ടറി കെ. ശിവരാജൻ, വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.