കൊട്ടിയം: സി.പി.ഐ തൃക്കോവിൽവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡും കാലവർഷക്കെടുതിയും മൂലം കഷ്ടതയനുഭവിക്കുന്ന നാന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി വിതരണോദ്ഘാടനം നിർവഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സജീവ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.പി. പ്രദീപ്, ഇബ്രാഹിംകുട്ടി, അതുൽ ബി. നാഥ്, ബി. രാധാകൃഷ്ണപിള്ള, ശ്രീജിത്ത് സുദർശൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു.