ഓയൂർ: ഇളമാട് ചെറുവക്കലിൽ ഫാം ഹൗസിൽചാരായം വാറ്റുന്നതിനിടെ മൂന്ന് പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 710 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചെറുവക്കൽ ഇടയിറത്ത് വീട്ടിൽ പ്രകാശ് (ഷിബു - 44), ഇളമാട് സുധാമന്ദിരത്തിൽ സുഭാഷ് (42), ചെറുവക്കൽ, ലിറ്റിൽ ഫ്ലവറിൽ റോജി കുഞ്ഞപ്പി (51) എന്നിവരാണ് അറസ്റ്റിലായത്.

ഇളമാട് ,കോട്ടൂർ കുന്നിൽ പ്രകാശിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ച പൊലീസ് നടത്തിയറെയ്ഡിലാണ് മൂവരും പിടിയിലായത് .പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.24 പി - 3729 രജിസ്റ്റർ നമ്പരിലുള്ള കാറിൽ സൂക്ഷിച്ചിരുന്ന 30 ഗ്രാം വീതമുള്ള രണ്ട് കഞ്ചാവ് പൊതികളും വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമാണ് പിടിച്ചെടുത്തത്. പൂയപ്പള്ളി ഇൻസ്പെക്ടർ നസീറിന്റെ നേതൃത്വത്തിൽ എസ്.ഐ.ഗോപീചന്ദ്രൻ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ മാരായ സജു, ബിനു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.