കൊല്ലം: ജില്ലാ ആശുപത്രിയിലേക്ക് എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റെറിലൈസ്ഡ് ഗ്ലൗസുകൾ വാങ്ങിനൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാറിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് ഗ്ലൗസുകൾ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി സി. ഗാഥ, പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. ശ്രീകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെ. രതീഷ് കുമാർ, എസ്. ഷാഹിർ, ഖുശീ ഗോപിനാഥ്, യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത്, ടൗൺ ഏരിയാ സെക്രട്ടറി ജി. സജികുമാർ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അജിത, ജില്ലാ നഴ്സിംഗ് ഓഫീസർ ഗീത തുടങ്ങിയവർ പങ്കെടുത്തു.