തൊടിയൂർ: ലോക്ക് ഡൗൺ സമയത്തുൾപ്പടെ ഇടകലർന്ന് ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികൾക്ക് എത്രയും വേഗം പ്രതിരോധവാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി റീജിയണൽ പ്രസിഡന്റുമായ ചിറ്റുമൂല നാസർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എഫ്.സി.ഐ, കേരള ഫീഡ്സ്, വെയർഹൗസിംഗ് കോർപ്പറേഷൻ, കേരഫെഡ്, അഴീക്കൽ ഹാർബർ എന്നിവിടങ്ങളിലെ തൊഴിലാളികൾ, മാർക്കറ്റുകളിലെ ചുമട്ടുതൊഴിലാളികൾ തുടങ്ങിയവർ കൊവിഡ് ഭീഷണി നേരിടുകയാണെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.