കൊല്ലം: എസ്.എൻ.ഡി.പി യോഗം നെടുമ്പന ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി 32 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിസ്ട്രേറ്റർ ജെ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംങ്ങളായ ആർ. ആദർശ് സ്വാഗതവും യു. അമർ കൃഷ്ണൻ നന്ദിയും പറഞ്ഞു. കമ്മിറ്റിയംഗങ്ങളായ ഡി. സുനിൽകുമാർ, ഡി. രാജേഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി എ.ജി. അമൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.