ചാത്തന്നൂർ: മഴയിൽ ചാത്തന്നൂർ പഞ്ചായത്തിലെ പാലമൂട് തൈക്കാവ് - ഏലാ റോഡിലെ പാലം തകർന്നു. ഇന്നലെ വൈകിട്ടോടെയാണ് കോട്ടുവാതുക്കൽ, കല്ലുവെട്ടാംകുഴി വാർഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് തകർന്ന് കുഴി രൂപപ്പെട്ടത്. പാലം തകർന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിറുത്തിവച്ചിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, കോട്ടുവാതുക്കൽ വാർഡ് മെമ്പർ സജിന നജിം തുടങ്ങിയവർ സ്ഥലത്തെത്തി. സത്വര നടപടിയെന്ന നിലയിൽ ഈ ഭാഗത്ത് ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഉടൻ തന്നെ ഇരുമ്പുപാലം നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിദ്ദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തിങ്കളാഴ്ചയോടെ ആരംഭിക്കും.