mazha

 മുട്ടുകുത്തി കർഷിക മേഖല

കൊല്ലം: തുടർച്ചയായി ആർത്തലച്ചെത്തിയ പെരുമഴക്കാലം ജില്ലയ്ക്ക് സമ്മാനിച്ചത് തീരാദുരിതം. വേനൽ മഴയും ന്യൂനമർദ്ദവും ഇടവപ്പാതിയും ചേർന്നതോടെ ജില്ലയുടെ നഷ്ടം നാലായിരം കോടി കവിഞ്ഞു. ഇതുവരെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.

മറ്റ് ജില്ലകളിൽ വേനൽ മഴ കുഞ്ഞുനിന്നപ്പോൾ ജില്ലയിൽ തകർത്ത് പെയ്യുകയായിരുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പിന്നാലെ ന്യൂനമർദ്ദം ശക്തമായി. ഇതോടെ വീണ്ടും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മേയ് 10 മുതൽ 28 വരെ തുടർച്ചയായുണ്ടായ കാറ്റും മഴയിലും കാർഷിക മേഖല പൂർണമായും തകർന്നു.

17,​649 കർഷകരുടെ കൃഷികളാണ് നശിച്ചത്. കൂടുതൽ കൃഷിനാശം ഓച്ചിറയിലാണ്. 3,​319 പേരുടെ കൃഷിയാണ് വെള്ളത്തിലായിത്. എന്നാൽ നഷ്ടം കൂടുതൽ പുനലൂരിലാണ്. 2.26 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.

മരങ്ങൾ കടപുഴകിയും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നും വ്യാപക നാശമുണ്ടായി. വീടുകൾ തകർന്നുമാത്രം പത്തുകോടിയിലേറെ നഷ്ടം സംഭവിച്ചു. ഇതിന് പിന്നാലെ ഇടവപ്പാതിയും ഇടയ്ക്കിടെ പെയ്തുതുടങ്ങിയതോടെ ദുരിതം തോരാതെ നാട് വിറയ്ക്കുകയാണ്.

കാർഷിക നഷ്ടം: 4186.95 കോടി

കൃഷിനാശം: 3,​601 ഹെക്ടർ

തകർന്ന വീടുകൾ: 1,​178

നഷ്ടം: 10 കോടി (കണക്കെടുപ്പ് തുടരുന്നു)​

പ്രധാനമായും നശിച്ച വിളകൾ (വിസ്തൃതി ഹെക്ടറിൽ)


കിഴങ്ങ്,​ പയറ് വർഗങ്ങൾ - 937.52

മരച്ചീനി - 1,​2044.38
കുലച്ച ഏത്തവാഴ - 2680.95
ഏത്തവാഴ - 296.31
നെല്ല് - 105.770


നഷ്ടം ബ്ലോക്ക് അടിസ്ഥാനത്തിൽ (തുക ലക്ഷത്തിൽ)


അഞ്ചൽ -186.20
ചടയമംഗലം -105.35
ചാത്തന്നൂർ -254.65
ചവറ - 62.79
ഇരവിപുരം - 91.57
കൊട്ടാരക്കര - 186.06
കുണ്ടറ - 37.16
ഓച്ചിറ - 197.92
പുനലൂർ - 2,264.17
ശാസ്താംകോട്ട - 483.70
വെട്ടിക്കവല - 317.38

ആകെ - 4186.95

''

ഇരുപത് ദിവസം കൊണ്ട് വലിയ നഷ്ടമാണ് ജില്ലയ്ക്കുണ്ടായത്. പ്രതിസന്ധിയിലായ കർഷകർ 17,000 ത്തിലേറെയാണ്. നഷ്ടപരിഹാര നടപടികൾ പുരോഗമിക്കുന്നു.

എസ്. ഗീത, ജില്ലാ പ്രിൻസിപ്പൽ കൃഷി ഒാഫീസർ