ചാത്തന്നൂർ: നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഹിളാമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ രക്തദാനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബീനാരാജൻ രക്തദാനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് സിന്ധു സുധീർ, ജനറൽ സെക്രട്ടറി അശ്വതി, റാണി, സിബി, ഷൈമാ രാജ്, ശ്രീജ എന്നിവർ നേതൃത്വം നൽകി.