ഓടനാവട്ടം: ഓടനാവട്ടം ജംഗ്ഷനിൽ തകർന്ന റോഡ് അപകട ഭീഷണിയാകുന്നു. മാസങ്ങൾക്ക് മുൻപേ ജപ്പാൻ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ചയിടമാണ് തകർന്ന് കിടക്കുന്നത്. പൈപ്പ് സ്ഥാപിച്ച ശേഷം വേണ്ടവിധത്തിൽ കുഴി മൂടാതെ കിടന്നിരുന്നു. ഒരുപാട് പരാതികളെ തുടർന്ന് ഈയിടെ മണ്ണിട്ട് കുഴി നികത്തി. കഴിഞ്ഞ ഏതാനും ദിവസത്തെ മഴയിൽ ആ മണ്ണ് ഒലിച്ചുപോയതോടെ റോഡ് കൂടുതൽ അപകടാവസ്ഥയിലായി. എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.