കൊല്ലം: ഫർണിച്ചർ വ്യവസായികളുടെ കൂട്ടായ്മയായ ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കേഴ്സ് തുടങ്ങിയവർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയൻ,
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത, അസോ. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.എം. മുസ്തഫ, ജില്ലാ ജനറൽ സെക്രട്ടറി മൺസൂർ, ജില്ലാ ട്രഷറർ ആർ. ജയഘോഷ് എന്നിവർ പങ്കെടുത്തു.