kitt-
പഴങ്ങാലം സർവീസ് സഹകരണ ബാങ്ക് നെടുമ്പന ഗ്രാമപഞ്ചായത്തിന് വാങ്ങിനൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ ബാങ്ക് പ്രസിഡന്റ് ആർ. സുരേഷ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജകുമാരിക്ക് കൈമാറുന്നു

കൊല്ലം: പഴങ്ങാലം സർവീസ് സഹകരണ ബാങ്കിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമ്പന ഗ്രാമപഞ്ചായത്തിന് എൻ 95 മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, ഗ്ലൗസുകൾ, സാനിറ്റൈസറുകൾ എന്നിവ വാങ്ങിനൽകി. ബാങ്ക് പ്രസിഡന്റ് ആർ. സുരേഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജകുമാരി സാധനങ്ങൾ ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് പ്രസാദ്, ബോർഡ് അംഗങ്ങളായ എൻ. രാധാകൃഷ്ണൻ, ഗോപാലകൃഷണപിള്ള, രാധാകൃഷ്ണപിള്ള, വാർഡ് അംഗം താജ്കുമാർ, ബാങ്ക് ജീവനക്കാരായ പ്രഭ, മുരളീധരൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.