കൊല്ലം: രണ്ടാം കേന്ദ്ര സർക്കാരിന്റെ രണ്ടാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിലേക്ക് പ്രവർത്തകർ രക്തദാനം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് അദ്ധ്യക്ഷത വഹിച്ചു.
ആദർശ്, അരുൺ അശോക്, ശ്യാം, സ്മിജു, പ്രവീൺ, വിനുദാസ് തുടങ്ങിയവർ നേതൃത്വം നൽകി.