കൊല്ലം: കാഷ്യു കോർപ്പറേഷനിലെ ലീവ് വിത്ത് വേജസ്, ഹോളിഡേ വേജസ്, ബാലൻസ് ബോണസ് എന്നിവ ജൂൺ 5നകം തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന് ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു. രണ്ടര കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്. മേയ് 18ന് ചേർന്ന ബോർഡ് യോഗം കുടിശിക ബോണസ് നൽകാൻ തീരുമാനിച്ചിരുന്നു.