ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേക്ക് സർജിക്കൽ ഗ്ലൗസുകൾ വാങ്ങിനൽകി. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹബീബിന് ഗ്ലൗസുകൾ കൈമാറി.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, ഗവ. മെഡിക്കൽ കോളജ് നഴ്സിംഗ് ഓഫീസർ എസ്. ഹരീഷ് കുമാർ, സ്നേഹാശ്രമം സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, മാനേജർ ബി. സുനിൽകുമാർ, ട്രഷറർ കെ.എ. രാജേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.