കൊല്ലം ലോക്സഭാ മണ്ഡലത്തിലെ വിവിധ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊവിഡ് പ്രതിരോധ ചികിത്സാ ഉപകരണങ്ങൾ നൽകി. ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശങ്കരമംഗലം കൊവിഡ് സെന്റർ, ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നെടുങ്ങോലം ആശുപത്രി എന്നിവിടങ്ങളിൽ പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റ്, ഫേസ് മാസ്ക് തുടങ്ങിയ ഉപകരണങ്ങളാണ് നൽകിയത്. സി.എസ്.ആർ ഫണ്ട്, സന്നദ്ധ സംഘടനാ സഹായം എന്നിവ ലഭ്യമാക്കി കൂടുതൽ ആശുപത്രികൾക്ക് സഹായം നൽകുമെന്ന് എം.പി പറഞ്ഞു. 10 വെന്റിലേറ്ററുകൾ സ്ഥാപിക്കാനുള്ള ഫണ്ടനുവദിച്ചതിന്റെ ഭരണനടപടി പുരോഗമിക്കുകയാണ്. വെന്റിലേറ്ററർ സൗകര്യത്തോടെയുള്ള നാല് ആംബുലൻസുകൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് എം.പി വ്യക്തമാക്കി.