paravur-image
കോൺഗ്രസ് കുരണ്ടിക്കുളം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. എ.എം. ഷൈലാ ലത്തീഫിനെ പരവൂർ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉപഹാരം നൽകി ആദരിക്കുന്നു

പരവൂർ: കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പരവൂർ കോങ്ങാൽ ഷൈലാ മൻസിലിൽ ഡോ. എ.എം. ഷൈലാ ലത്തീഫിനെ കോൺഗ്രസ് കുരണ്ടിക്കുളം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പരവൂർ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉപഹാരം കൈമാറി. കോൺഗ്രസ് വാർഡ്‌ കമ്മിറ്റി പ്രസിഡന്റ് പി. ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ്, നഗരസഭാ കൗൺസിലർ ആരിഫ, പി. രാജീവ്, മനു പ്രസാദ്, എ. നെജീബ്, ജുമൈലത്ത്, എൻ. നിസാർ, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.