കരുനാഗപ്പള്ളി : എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയനുസരിച്ച് കരുനാഗപ്പള്ളി യൂണിയന്റെ പരിധിയിൽ പ്രവർത്തിക്കുന്ന നീലികുളം വടക്ക് 6436-ാം നമ്പർ ശാഖയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. ശാഖാ സെക്രട്ടറി കെ. സുനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ. ശശിധരൻ, വൈസ് പ്രസിഡന്റ് എ. രാജീവ്, വനിതാസംഘം സെക്രട്ടറി സിന്ധു, പ്രസിഡന്റ് അജിത, കമ്മിറ്റി അംഗങ്ങളായ രാജൻ, സുനിൽ, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.