കൊല്ലം: ലോക്ക് ഡൗൺ സാഹചര്യത്തിൽ ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ക്ഷേമനിധി ബോർഡുകളിൽ നിന്ന് ആശ്വാസ ധനസഹായം ലഭ്യമാക്കണമെന്നും കേരള ഈഴവ മഹാസഭ സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പൂക്കാട്ടിൽ ബിജു, ഭാരവാഹികളായ രഞ്ജിത്ത്.ആർ. കൃഷ്ണൻ, ഹരിധരൻ, മഞ്ജുപ്രദീപ്, ദീപ വേണു തുടങ്ങിയവർ പങ്കെടുത്തു.