കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന് വരുന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന്റെ നാലാം ഘട്ട ഉദ്ഘാടനം സി.പി.എം കുന്നിക്കോട് ഏരിയാ സെക്രട്ടറി എസ്.മുഹമ്മദ് അസ്ലം നിർവഹിച്ചു. ചടങ്ങിൽ വിവിധ പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തതനങ്ങളിൽ പ്രവർത്തിക്കുന്ന ഡി.വൈ.എഫ്.ഐയുടെ സന്നദ്ധ പവർത്തകരെ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.ബി.ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. ആർ.ആർ.ടി. കൺവീനർ എ.വഹാബ് സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എ.എ.വാഹിദ്, അഖിൽ, അൻവർ, മുഹമ്മദ് അനീസ്, അൻവർഷാ, ബി.ഷെഫീക്ക്, എം.നാസ്സിം, സതീശൻ, സാലിഹ്, നിയാസ് സലീം, ആത്തിഫ്, അസീം, എന്നിവർ സംസാരിച്ചു.