photo-paravur
പരവൂർ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ ജനകീയ ഹോട്ടലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

പരവൂർ: കൊവിഡ് രോഗികൾക്കുള്ള ഭക്ഷണവിതരണം കൃത്യമായി നടക്കുന്നില്ലെന്ന് ആരോപിച്ച് പരവൂർ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ ജനകീയ ഹോട്ടലിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭാ പരിധിയിലുള്ള കൊവിഡ് രോഗികൾക്കും പകൽവീട്ടിലും വേണ്ടുന്ന ഭക്ഷണം കൃത്യമായി എത്തിക്കുന്നില്ലെന്ന് കൗൺസിലർമാർ പറഞ്ഞു.

അതേസമയം, സ്ഥലത്തെത്തിയ നഗരസഭാ ചെയർപേഴ്സൺ കാര്യങ്ങൾ തിരക്കാതെ മടങ്ങാൻ ശ്രമിച്ചതോടെ സമരക്കാർ വാഹനം തടഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാമെന്നും അത്യാവശ്യമെങ്കിൽ സാമൂഹിക അടുക്കള ആരംഭിക്കാമെന്നും ചെയർപേഴ്സൺ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

കൗൺസിലർമാരായ അശോക് കുമാർ, ടി.സി. രാജു, ഒ. ശൈലജ, രാജീവ്, സുരേഷ് ബാബു, എൽ.ഡി.എഫ് ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി യാക്കൂബ്, സി. പ്രസാദ്, മഹാദ്, സുവർണൻ പരവൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.