കൊല്ലം: എസ്.എൻ വനിതാ കോളേജിലെ ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഇന്റർനാഷണൽ വെബിനാറിൽ ഇന്നലെ 'പ്രമേഹം ഒരു നിശബ്ദ കൊലയാളി' എന്ന വിഷയത്തിൽ ലണ്ടൻ വിപ്പ്സ് ക്രോസ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. ദീപ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. നിഷ.ജെ തറയിൽ അദ്ധ്യക്ഷയായി. സംഘാടകയും ബോട്ടണി വിഭാഗം അസി. പ്രൊഫസറുമായ പി.ജെ. അർച്ചന സ്വാഗതം പറഞ്ഞു. വിവിധ എസ്.എൻ കോളേജുകളുടെ മുൻ പ്രിൻസിപ്പലും എസ്.എൻ ട്രസ്റ്റ് റിസേർച്ച് ഓഫീസറുമായ ഡോ. ആർ. രവീന്ദ്രൻ, കേരള സർവകലാശാല സെനറ്റ് അംഗവും ബോട്ടണി വിഭാഗം അസി. പ്രൊഫസറുമായ ഡോ. എസ്. ശേഖരൻ എന്നിവർ സംസാരിച്ചു. ബോട്ടണി വിഭാഗം അദ്ധ്യാപിക ഡി. ദേവിപ്രിയ നന്ദി പറഞ്ഞു.