ശാസ്താംകോട്ട: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മൈനാഗപ്പള്ളി കോവൂർ ഊപ്പൻ ചിറയും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടായത് നാട്ടുകാരെ വലയ്ക്കുന്നു. മഴ മാറിയിട്ടും നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലാണ് പ്രശ്നം പരിഹരിക്കാൻ അധികൃതർ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് നാട്ടുകാരുടെ ആവശ്യം.