കൊല്ലം: ശ്രീനാരായണ കോളേജ് കോളേജ്‌ യൂണിവേഴ്സിറ്റി അദ്ധ്യാപകർക്കായി ഓൺലൈൻ എഫ്.ഡി.പി (ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം) സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുതൽക്കൂട്ടാകുന്ന മൂഡിൽ എന്ന ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മേയ് 31ന് രാവിലെ 10ന് കെ.എസ്.എച്ച്.ഇ.സി വൈസ് ചെയർമാൻ പ്രൊഫ. ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനം നിർവഹിക്കും. ഓൺലൈൻ അദ്ധ്യാപനവും പഠനവും കാര്യക്ഷമമാക്കാൻ മൂഡിൽ പ്ലാറ്റ്ഫോമിന്റെ സാദ്ധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പരിപാടിയിൽ വിശദീകരിക്കും. കൊല്ലം ശ്രീനാരായണ കോളേജ് ഫിസിക്സ് വിഭാഗവും ഐ.ക്യു.എ.സിയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 4ന് സമാപിക്കും. മേയ് 30ന് വൈകിട്ട് 5ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9633500425, 8281328303.