കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയ്ക്ക് യൂത്ത് മൂവ്മെന്റ് കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ തുടക്കമായി. യൂണിയൻ പരിധിയിലെ എല്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണുകളിലും ഭക്ഷ്യധാന്യങ്ങളെത്തിയ്ക്കുന്നതാണ് പദ്ധതി. യൂത്ത്മൂവ്മെന്റ് യൂണിയൻ തല ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. യൂണിയൻ ഓഫീസിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനൂപ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, യോഗം ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിലർമാരായ കുടവട്ടൂർ രാധാകൃഷ്ണൻ, അനിൽ ബംഗ്ലാവിൽ, അംബുജാക്ഷൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ജൂബിൻഷാ, കൺവീനർ പ്രശാന്ത് എന്നിവർ സംസാരിച്ചു.