kit-1
പെരുമൺ പരട്ടുചിറ കോളനിയിൽ മലബാർ ഗോൾഡ് നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: എം. മുകേഷ് എം.എൽ.എയുടെ ആവശ്യപ്രകാരം മലബാർ ഗോൾഡ് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പെരുമൺ പരട്ടുചിറ കോളനിയിലെ 247 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. വിതരണോദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. മലബാർ ഗോൾഡ് ജനറൽ മാനേജർ ജാഫർ മാധവൻ, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരൻ, സി.പി.എം ഏരിയാ സെക്രട്ടറി വി. അനിരുദ്ധൻ, കമ്മിറ്റിയംഗം കെ.ജി. ബിജു, പനയം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയകുമാർ എന്നിവർ പങ്കെടുത്തു.