കൊല്ലം: പ്രാണവായു പദ്ധതിയുടെ കൊല്ലത്തെ ഉദ്ഘാടനം കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ ഇന്ന് രാവിലെ 10ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. കൊവിഡ് രോഗികൾക്ക് വീടുകളിൽ ഓക്‌സിജൻ കോൺസൻട്രേറ്റുകൾ എത്തിക്കുന്നതാണ് പദ്ധതി. ഡൽഹിയിലെ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് ഇന്ത്യ എന്ന സംഘടന കടപ്പാക്കട സ്‌പോർട്‌സ് ക്ലബിന് എത്തിച്ച പത്ത് ഓക്‌സിജൻ യന്ത്രങ്ങൾ മേയർ പ്രസന്ന ഏണസ്റ്റിന് കൈമാറിയാണ് ഉദ്ഘാടനം.