കുണ്ടറ: കുമ്പളം വലിയവിള ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള സെന്റ് ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് നടക്കും. കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമി, ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂൾ, മുട്ടം സെന്റ് ജോസഫ് മോഡൽ എൽ.പി സ്കൂൾ എന്നീ വിദ്യാലങ്ങളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഓൺലൈനിലൂടെ നടക്കുന്ന ചടങ്ങുകൾ രാവിലെ 8.45ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

പൊലീസ് അസി. കമ്മിഷണർ ജി.ഡി. വിജയകുമാർ,​ കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. വിജയൻ എന്നിവർ വിവിധ വിഭാഗങ്ങളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. വലിയവിള ഫൗണ്ടേഷന്റെയും സ്കൂളിന്റെയും ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിക്കും. ഫാ. സോളു കോശി രാജു,​ ഫാ. ജോസ് സെബാസ്റ്റ്യൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. വലിയവിള ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി സ്മിതാരാജൻ, പ്രിൻസിപ്പൽമാരായ ലേഖാ പവനൻ, ജെ. രേവതി എന്നിവർ സംസാരിക്കും.