photo
യൂത്ത് കോൺഗ്രസ് പേരയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽപ്പെട്ട അറുന്നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന 'തണൽ വണ്ടി' പി.സി. വിഷ്ണുനാഥ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കുണ്ടറ: യൂത്ത് കോൺഗ്രസ് പേരയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽപ്പെട്ട അറുന്നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്ന 'തണൽ വണ്ടി' പി.സി.വിഷ്ണുനാഥ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് അനൂപ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ജെ.ജെ. മോഹനൻ, മനു സോമൻ, അരുൺ അലക്സ്, ബി. സുരേഷ്, ബി. സ്റ്റാഫോർഡ്, റേച്ചൽ ജോൺസൺ, വിനോദ് പാപ്പച്ചൻ, രാജീവ് റോൾഡൻ, എ.പി. സെബാസ്റ്റ്യൻ, അരുൺ നെപ്പോളിയൻ എന്നിവർ നേതൃത്വം നൽകി.