ഏരൂർ: കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് അഞ്ചൽ മേഖലാ വാർഷികം ഓൺലൈനിൽ നടന്നു. മേഖലാ പ്രസിഡന്റ് ആർ.വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷികം സംസ്ഥാന നിർവാഹക സമിതി അംഗം ജി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എസ്.ബി.സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ലിസി ,ജില്ലാ സെക്രട്ടറി സുനിൽകുമാർ,പ്രദീപ് കണ്ണങ്കോട്,ഗോപൻ, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.സുരേഷ്( പ്രസിഡന്റ്), എസ്.ബി.സെൽവകുമാർ(സെക്രട്ടറി), സുനിൽ രാജ്(വൈസ് പ്രസിഡന്റ്), പി.ആർ.രജീഷ്(.ജോ.സെക്രട്ടറി),എം.എസ്. ബീന( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.17അംഗ കമ്മിറ്റി അംഗങ്ങളെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.