കൊല്ലം: വിദേശത്ത് പോകേണ്ട 18 വയസിന് മുകളിലുള്ളവർക്ക് കൊവിഷീൽഡ് വാക്സിൻ നൽകാൻ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കുന്നു. പഠനം, തൊഴിൽ എന്നീ ആവശ്യങ്ങൾക്ക് വിദേശത്ത് പോകുന്നതിന് ഒന്നാമത്തെ ഡോസ് ആവശ്യമുള്ളവർക്കും ഒന്നാമത്തെ ഡോസെടുത്ത് നാല് ആഴ്ച പൂർത്തിയായി രണ്ടാമത്തെ ഡോസ് ആവശ്യമുള്ളവർക്കും മുൻഗണനാ വാക്സിനേഷന് ഓൺലൈനായി അപേക്ഷിക്കാം.
https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് മുഖേന രേഖകൾ സമർപ്പിക്കാം. പാസ്പോർട്ട്, നിലവിൽ വാലിഡിറ്റിയുള്ള വിസ / പഠനത്തിനായുള്ള അഡ്മിഷൻ രേഖകൾ / ജോലിക്കുള്ള ഉത്തരവ് / വർക്ക് പെർമിറ്റ് എന്നിവയാണ് അപ്പ്ലോഡ് ചെയ്യേണ്ടത്. വാക്സിൻ സ്വീകരിക്കുന്ന കേന്ദ്രങ്ങൾ ഓൺലൈനായി തിരഞ്ഞെടുക്കണം.