പാരിപ്പള്ളി: കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കല്ലുവാതുക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലാണ് പച്ചക്കറിയുൾപ്പെടെ നൂറ്റി ഇരുപതോളം കിറ്റുകൾ വിതരണം ചെയ്തത്. വേളമാനൂരിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സിമ്മിലാലിൽ നിന്ന് വേളമാനൂർ വാർഡ് പ്രസിഡന്റ് വിജയകുമാർ ആദ്യകിറ്റ് ഏറ്റുവാങ്ങി. അനിൽ മണലുവിള, ബിനു കണ്ണങ്കര, ബിനു വിജയൻ, ഗോപിനാഥൻപിള്ള, ചന്ദ്രശേഖരൻപിള്ള, രാജഗോപാൽ, വിജയകുമാർ, വിമൽകുമാർ, സുഭൻ തുടങ്ങിയവർ പങ്കെടുത്തു.