എഴുകോൺ: റോട്ടറി ക്ലബിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എഴുകോൺ പഞ്ചായത്തിലെ തിരഞ്ഞെടുത്ത നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ, പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.വൈ അലക്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, ക്ലബ് സെക്രട്ടറി പി.എസ്. പ്രകാശ്, ക്ലബ് അംഗങ്ങളായ ഏബ്രഹാം മാത്യൂ, കെ. രാജേന്ദ്രപ്രസാദ്, ബി. പ്രകാശ്, ലെനിൻ പത്മാസ്, ടി. അജയകുമാർ, വേലപ്പൻ നായർ, എൻ. മദനനമോഹനൻ, വിനായക സുനിൽകുമാർ, എം. മനോജ് എന്നിവർ പങ്കെടുത്തു.