എഴുകോൺ: ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. എഴുകോൺ എം.എൻ ജംഗ്ഷനിൽ പ്രദീപ് ഭവനം വീട്ടിൽ പ്രദീപ്-പാരിജാതം ദമ്പതികളുടെ മകൻ പ്രവീണാണ് (13) ശനിയാഴ്ച്ച 8.30 ഒാടെ മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക് പനിയുണ്ടായിരുന്നു. കുഴഞ്ഞുവീണ ഉടൻ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെടുവത്തൂർ ഈശ്വര വിലാസം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. എഴുകോൺ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.