എഴുകോൺ: കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ (ഡിപ്പാർട്ട്മെന്റ്) സംസ്ഥാന സെക്രട്ടറി എഴുകോൺ പൊച്ചംകോണം സമീക്ഷയിൽ പി.ജി. അജിത്ത് പ്രസാദ് (48 ) കൊവിഡ് ബാധിച്ച് മരിച്ചു. കുളത്തൂപ്പുഴ ഗവ . ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത അദ്ധ്യാപകനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച്ചയായി കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: നിഷ. മകൾ: സമീക്ഷ.