c

കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയുമ്പോഴും 28 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ രോഗവ്യാപനം നിയന്ത്രണങ്ങളിൽ മെരുങ്ങുന്നില്ല. ജില്ലയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റിയെക്കാൾ കൂടുതലാണ് ഇവിടങ്ങളിലെ വ്യാപനം. എന്നാൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് രോഗവ്യാപന തീവ്രത ഈ മേഖലകളിൽ കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.

ഈമാസം 23 മുതൽ 29 വരെയുള്ള ഏഴ് ദിവസങ്ങൾക്കിടെ ജില്ലയിലെ 819540 പേർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ 15996 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19. 52 ആണ് കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏഴ് പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി 25ൽ കൂടുതലും നാലിടത്ത് പത്തിൽ താഴെയുമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തദ്ദേശ സ്ഥാപനങ്ങൾ

(തദ്ദേശ സ്ഥാപനം - കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി (ശതമാനത്തിൽ)

വെട്ടിക്കവല - 25.74

തൃക്കോവിൽവട്ടം - 29.60

തേവലക്കര - 26.62

തൃക്കരുവ - 39.61

ആദിച്ചനല്ലൂർ - 25.78

ഇളമാട് - 25.98

ഇട്ടിവ - 26.19

മയ്യനാട് - 28.52

ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങൾ

(തദ്ദേശ സ്ഥാപനം, കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി (ശതമാനം)

നെടുവത്തൂർ - 9.03

ക്ലാപ്പന - 7.75

ശൂരനാട് സൗത്ത് - 9.65

വെസ്റ്റ് കല്ലട - 8.64

രണ്ടിടത്ത് നിയന്ത്രണങ്ങൾ തുടരും

രോഗവ്യാപനം കൂടുതലായ തൃക്കരുവയിലും തൃക്കോവിൽവട്ടത്തും നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി തുടരാനാണ് സാദ്ധ്യത.

രോഗികൾ കൂടുതൽ കൊല്ലം കോർപ്പറേഷനിൽ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് കൊല്ലം കോർപ്പറേഷൻ പരിധിയിലാണ്. 4817 പേരാണ് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ കൊല്ലം നഗരപരിധിയിൽ രോഗബാധിതരായത്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (21.97) പല പഞ്ചായത്തുകളെക്കാളും കൊല്ലത്ത് കുറവാണ്. തൃക്കോവിൽവട്ടമാണ് കൊല്ലത്തിന് തൊട്ടുപിന്നിലുള്ളത്.

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പ്രദേശം (കഴിഞ്ഞ ഒരാഴ്ച)

കൊല്ലം കോർപ്പറേഷൻ - 4817

തൃക്കോവിൽവട്ടം - 520

പരവൂർ മുനിസിപ്പാലിറ്റി - 334

പുനലൂർ മുനിസിപ്പാലിറ്റി - 308

പെരിനാട് - 310

മയ്യനാട് - 393

ചവറ - 345

പോരുവഴി - 54

പട്ടാഴി - 36

മൺറോത്തുരുത്ത് - 38

കുമ്മിൾ - 43

23 മുതൽ 29 വരെ നടന്ന ആകെ പരിശോധന - 81940

രോഗം സ്ഥിരീകരിച്ചത് - 15996

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി - 19. 52 ശതമാനം

സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി ശരാശരി - 19. 27 ശതമാനം