kolathoo
കുളത്തൂപ്പുഴ ചെറുകര ആദിവാസി കോളനിയിൽ നടന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം കൊല്ലം റൂറൽ പോലീസ് മേധാവി കെ ബി രവി വാർഡിലെ ആശാവർക്കർക്ക് കിറ്റുകൾ നൽകിക്കൊണ്ട് നിർവഹിക്കുന്നു

കുളത്തൂപ്പുഴ: കൊവിഡ് വ്യാപനത്തിന് പിന്നാലെ അനീമിയ കൂടി കണ്ടെത്തിയ ചെറുകര
ആദിവാസി കോളനിയിൽ കുളത്തൂപ്പുഴ ജനമൈത്രി പൊലീസിന്റെയും സാമൂഹ്യക പ്രവർത്തക ധന്യാരാമന്റെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ എത്തിച്ച് നൽകി.
കോളനിയിൽ അനീമിയ രോഗബാധിതർ കൂടി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രിയെ കോളനിവാസികൾ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹിക പ്രവർത്തക
ധന്യാരാമൻ ഇടപെട്ട് ചെറുകരയിൽ അനീമിയ രോഗവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തി.
139 പേരെ പരിശോധിച്ചതിൽ നിന്ന് 14 പേർക്ക് രോഗം കണ്ടെത്തി. ഇതിനെ തുടർന്നാണ്
കൊവിഡ് സഹായങ്ങൾക്കൊപ്പം കൂടുതൽ സഹായങ്ങൾ എത്തിക്കാൻ പൊലീസും സന്നദ്ധ പ്രവർത്തകരും തയ്യാറായത്. കോളനിയിൽ നടന്ന
ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം കൊല്ലം റൂറൽ പൊലീസ് മേധാവി
കെ .ബി .രവി വാർഡിലെ ആശാവർക്കർക്ക് കിറ്റുകൾ നൽകിക്കൊണ്ട്
നിർവഹിച്ചു. ചടങ്ങിൽ സാമൂഹിക പ്രവർത്തക ധന്യാരാമൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രകുമാർ, സുജിത്ത്, കുളത്തൂപ്പുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സജുകുമാർ, കുളത്തൂപ്പുഴ
പൊലീസ് സബ് ഇൻസ്പെക്ടർ എസ് .എൽ. സുധീഷ് എന്നിവർ പങ്കെടുത്തു.