ചാത്തന്നൂർ. പാചകവാതക വില വർദ്ധനവും മഴ മൂലമുണ്ടായ വിറക് ക്ഷാമവും മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും സമുദ്രതീരം വയോജന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വിറകുകൾ സമാഹരിച്ച് നൽകി. ഏഴ് ടണ്ണിലേറെ വിറകാണ് വയോജന കേന്ദ്രത്തിന്റെ പുരയിടങ്ങളിൽ നിന്ന പാഴ്മരങ്ങൾ മുറിച്ചും സമീപത്തെ തടിമില്ലുകളിൽ നിന്നുമായി ശേഖരിച്ചത്. ടിപ്പറുകളിലും മിനി ലോറികളിലുമായി വിറക് കയറ്റി ഇരുന്നൂറിലേറെ വീടുകളിലെത്തിച്ചു. വിറക് കയറ്റിയ ലോറികളുടെ ഫ്ലാഗ് ഓഫ് പാരിപ്പള്ളി എസ്.ഐ വി. സജു നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ റുവൽസിംഗ്, ആർ.ഡി. ലാൽ, സുധി വേളമാനൂർ, ബിനു കല്ലുവാതുക്കൽ എന്നിവർ നേതൃത്വം നൽകി.