ksu1
കെ.എസ്.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓക്സി മീറ്റർ ചലഞ്ചിന് തുടക്കം കുറിച്ച് ജില്ലാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ചിൽഡ്രൻസ് ഹോം അധികൃതർക്ക് ഓക്സി മീറ്റർ നൽകുന്നു

കൊല്ലം: കെ.എസ്‌.യുവിന്റെ 64​-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓക്സി മീറ്റർ ചലഞ്ച് സംഘടിപ്പിച്ചു. പത്തോളം കേന്ദ്രങ്ങളിൽ ഓക്സി മീറ്ററുകൾ എത്തിച്ചു.

ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, കൗശിക് എം. ദാസ്, എസ്.പി. അതുൽ, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം, ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് നെഫ്സൽ കലതിക്കാട്, ഗോകുൽ കൃഷ്ണ, ജിജിൻ ജോസ്, അഫിൻ നാസർ തുടങ്ങിയവർ പങ്കെടുത്തു.