കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ പത്ത് ദിവസങ്ങളിലായി സംഘടിപ്പിച്ച മൾട്ടി ഡിസിപ്ളിനറി ഇന്റർനാഷണൽ വെബിനാർ പരമ്പര 'ഡയലെറ്റിക്സ് 2021' സമാപിച്ചു. കോളേജിലെ പതിനാറ് പഠന വിഭാഗങ്ങളും ഐ.ക്യു.എ.സിയും സംയുക്തമായാണ് വെബിനാർ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന അക്കാദമിക് വിദഗ്ദ്ധരാണ് ക്ളാസുകൾ നയിച്ചത്.

ഓൺലൈനായി നടന്ന സമാപന സമ്മേളനത്തിൽ വിവിധ എസ്.എൻ കോളേജുകളിൽ അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ആർ. രവീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ, വെബിനാർ കോമൺ കോ ഓർഡിനേറ്റർ ഡോ. അപർണദാസ്, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. വി.എസ്. ഹരിലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.