കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി കൊല്ലം സിറ്റി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സത്യഗ്രഹം ഏരിയാ സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്പൂർണ കൊവിഡ് വാക്‌സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുക, കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കൊവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കുക, കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഏരിയാ കമ്മിറ്റിയുടെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആശ്രാമം 14, 15 വാർഡുകളിലെ പാർട്ടി പ്രവർത്തകർക്കും നിർദ്ധന കുടുംബങ്ങൾക്കുമുള്ള ഭഷ്യക്കിറ്റുകളുടെ വിതരണവും നടന്നു. കമ്മിറ്റി അംഗങ്ങളായ രാജീവ്, സുരേഷ്, രാജേന്ദ്രൻ, പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.