ഇരവിപുരം: ഇന്ധന വില വർദ്ധനവിലും കൊവിഡ് വാക്‌സിൻ വിതരണത്തിൽ കേരള സർക്കാരിനോട് കാട്ടുന്ന അവഗണനയിലും ലക്ഷദ്വീപ് നിവാസികളുടെ സ്വൈരജീവിതം തടസപ്പെടുത്തുന്നതുമായ കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ആർ.എസ്.പി (ലെനിനിസ്റ്റ്) ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ മണ്ഡലം കമ്മിറ്റി അംഗങ്ങൾ സ്വഭവനങ്ങളിലാണ് കുടുംബസമേതം പ്രതിഷേധിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ബി.എസ്. മണിലാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജു രാജൻ, നൗഫൽ യഹിയ, ഒ. ഷംന, ഷാജി ദിവാകരൻ, സി. മുരുകേഷ്, അനിൽകുമാർ, മധു, പൊന്നപ്പൻ, ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.