കൊല്ലം: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെടുങ്ങോലം ബി.ആർ ആശുപത്രിയുടെയും അതിജീവൻ ചാരിറ്റി ആൻഡ് എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഓൺലൈൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.എസ്. ഹരീഷ്, ബി.ആർ ആശുപതിയിലെ ദന്തവിഭാഗം മേധാവി,​ ഡോ. വിനയ് കവിരാജ്, അതിജീവൻ ചാരിറ്റി ആൻഡ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ കിഷോർ അതിജീവൻ തുടങ്ങിയവർ പങ്കെടുത്തു. പുകയില വിരുദ്ധ ദിനത്തിന്റെ പ്രസക്തി കുട്ടികളിലേക്ക് എത്തിക്കാനായി 'ബി പ്രൌഡ് ഒഫ് യുവർ മൗത്ത്' എന്ന പേരിൽ ജില്ലാതല ഓൺലൈൻ മത്സരപരിപാടികൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.