photo
കെ.എസ്.യു വിന്റെ 64-ം മതു സ്ഥാപകദിനം പതാക ഉയർത്തികൊണ്ട് എൻ.അജയകുമാർ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കെ. എസ് .യുവിന്റെ 64-ാം സ്ഥാപക ദിനം കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ കോൺഗ്രസ്‌ ഭവന് മുന്നിൽ സംഘടിപ്പി ചടങ്ങിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ. അജയകുമാർ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷൻ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കി. തെരുവിൽ കഴിയുന്നവർക്കും ലോക്ക് ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും യാത്രക്കാർക്കും ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ, ബോബൻ ജി. നാഥ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ,കെ. എസ്. യു സംസ്ഥാന കോ -ഓഡിനേറ്റർ നൗഫയൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഷഫീക് കാട്ടയം കെ .എസ്. യു ജില്ലാ വൈസ് പ്രസിഡന്റ്‌ ബിപിൻ രാജ് അസ്‌ലം തുടങ്ങിയവർ പങ്കെടുത്തു.