ഉമയനല്ലൂർ: കേരള തണ്ടാൻ സർവീസ് സൊസൈറ്റി 2016-ാം നമ്പർ ഉമയനല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന സമുദായാംഗങ്ങളുടെ കുടുംബങ്ങളിൽ അരിയും, പച്ചക്കറികളും മറ്റ് ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റുകൾ എത്തിച്ചുനൽകി. ശാഖാ പ്രസിഡന്റ് രഘുനാഥൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.