santhosh
സന്തോഷ് കുമാർ

കൊല്ലം: ലോക്ക് ഡൗണിന്റെ മറവിൽ വീട്ടിൽ ചാരായം വാറ്റിയ മദ്ധ്യവയസ്കൻ പൊലീസ് പിടിയിലായി. ശക്തികുളങ്ങര മല്ലേഴ്ത്ത് കാവിന് സമീപം കൊയ്പ്പള്ളി വീട്ടിൽ സന്തോഷ് കുമാ‌റിനെയാണ് (51) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. എസ്.ഐമാരായ ബിജു, സത്യദാസ്, എ.എസ്.ഐ സജിത്, ഹാഷിം, അജിത് ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.