pho
അജിത്ത്

പുനലൂർ: ബൈക്കിൽ കറങ്ങി നടന്ന് ചാരായം വിൽപ്പന നടത്തിയ യുവാവിനെയും ആളൊഴിഞ്ഞ വീട്ടിൽ വ്യാജ ചാരായം വാറ്റി കൊണ്ടിരുന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ അജിഭവനിൽ അജിത്തിനെ(38) കരവാളൂർ പുത്തൂത്തടം ജംഗ്ഷനിൽ വച്ച് പുനലൂർ പൊലീസ് ആറ് ലിറ്റർ ചാരയവുമായാണ് പിടി കൂടിയത്. ആയിരനെല്ലൂർ കിഴക്കേക്കര പുത്തൻവീട്ടിൽ ഹെൻട്രി എന്ന സജിയെ(45) തെന്മല പൊലീസ് 20 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി ഇടമൺ ഉദയഗരിയിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ് പിടികൂടിയത്.