പത്തനാപുരം : പട്ടാഴി വടക്കേക്കര വില്ലേജിൽ ചെളിക്കുഴി വട്ടക്കുന്ന് ഭാഗത്ത്‌ പണി പൂർത്തിയായി വരുന്ന വീട്ടിൽ നിന്ന് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 35 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. പത്തനാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. പ്രതിയെ കുറിച്ച് സൂചന കിട്ടിയതായി എക്സൈസ് ഓഫീസർ പറഞ്ഞു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ജി. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അശ്വന്ത്. എസ്. സുന്ദരം, എക്സൈസ് ഡ്രൈവർ അജയകുമാർ എന്നിവർ പങ്കെടുത്തു.