kilikolloor-photo
കിളികൊല്ലൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുന്ന 5,​19,​500 രൂപയുടെ ചെക്ക് എം. നൗഷാദ് എം.എൽ.എ ബാങ്ക് പ്രസിഡന്റ് ആർ. സുജിത്ത് കുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു. മേയർ പ്രസന്ന ഏണസ്റ്റ് സമീപം

കൊല്ലം: കിളികൊല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5,​19,​500 രൂപ സംഭാവന നൽകി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എയ്ക്ക് ബാങ്ക് പ്രസിഡന്റ് ആർ. സുജിത്ത് കുമാർ ചെക്ക് കൈമാറി. ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആശാ വർക്കർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നൽകുന്ന പൾസ് ഓക്സി മീറ്റർ, റെയിൻകോട്ട്, മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ മുതലായവ മേയർ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങി.

കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, സി.പി.എ ഏരിയാ സെക്രട്ടറി എസ്. പ്രസാദ്, ബാങ്ക് സെക്രട്ടറി എ. പ്രദീപ്, എം.പി. അനിൽ, എ.എം. റാഫി, കൗൺസിലർമാരായ വി. സന്തോഷ്, നൗഷാദ്, ആരതി, സാബു, ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ. സോമരാജൻ, എൻ. ചന്ദ്രൻ, ചന്ദ്രമതിഅമ്മ, അജിത, യമുന തുടങ്ങിയവർ സംസാരിച്ചു.